News & Views


കൊല്ലം അഞ്ചൽ അഗസ്ത്യാകോട് മഹാദേവ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞു വീണാണ് ഈ അതുല്യ കലാകാരൻ വിടവാങ്ങിയത് .കഥകളിയില്‍ തെക്കന്‍ചിട്ടയുടെ പിന്തുടര്‍ച്ചക്കാരില്‍ അഗ്രഗണ്യനായ മടവൂര്‍ മനോധര്‍മ പ്രയോഗങ്ങളിലൂടെ 
ആസ്വാദകരുടെ മനസ്സില്‍ ഇടംനേടിയ കലാകാരനാണ്.കപ്ലിങ്ങാടൻ ചിട്ടയുടെ ആധികാരിക പ്രയോക്താവും അധ്യാപകനുമായിരുന്നു അദ്ദേഹം .പാർട്ടിയുമായി ആത്മാർത്ഥ സൗഹൃദം പുലർത്തിയിരുന്ന മടവൂരുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു .അവരെ എന്റെ അനുശോചനം അറിയിക്കുന്നു .