News & Views


.ഇന്നലെ കൊല്ലം കടയ്ക്കലിൽ ഒരു പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ വടയമ്പാടി ജാതി സമരത്തെ കുറിച്ചുള്ള പരാമർശം ആണ് സംഘപരിവാറിൽ അസഹിഷ്ണുത ഉണ്ടാക്കിയത് .അതോടൊപ്പം തന്റെ പ്രസംഗത്തിൽ ഇന്ന് ഭാരതത്തിൽ നില നിൽക്കുന്ന അഭിപ്രായ സ്വാതന്ത്ര്യ വിലക്കിനെ കുറിച്ചും രാജ്യത്തെ വർത്തമാന കാല സംഭവ വികാസങ്ങളെ കുറിച്ചും കവി പ്രസംഗിച്ചിരുന്നു .ഇതാണ് ആർ എസ് എസിനെ പ്രകോപിപ്പിച്ചത് .ഇന്ന് ഉത്തരേന്ത്യയിലും മറ്റും തങ്ങളെ എതിർക്കുന്ന കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും ഭീഷണിപ്പെടുത്തി നിശബ്ദമാക്കുന്ന ആർ എസ് എസ് അജണ്ട കേരളത്തിൽ നടപ്പാക്കാം എന്ന് സംഘപരിവാർ കരുതുന്നുണ്ടെങ്കിൽ അത് വെറും പാഴ് ശ്രമം മാത്രം ആണ് .വിദ്യാ സമ്പന്നരായ മലയാളി സമൂഹം ഇത്തരം പ്രവണതകൾ ഇവിടെ വച് പൊറുപ്പിക്കില്ല എന്ന് അവരെ ഓർമ്മപ്പെടുത്തുന്നു .